സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ നാലു മലയാളികള്‍ ചേര്‍ന്ന വാര്‍ത്തക്കു പുറകെ അല്‍ നുസ്രയിലും രണ്ട് മലയാളികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയില്‍ രണ്ട് മലയാളികള്‍ ചേര്‍ന്നു എന്ന് ഇന്ത്യന്‍ ഇന്റലിജന്റ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.
സിറിയയിലെ അല്‍ ഖ്വായ്ദയുടെ പോഷക സംഘടനയാണ് ജബാത് അല്‍ നുസ്ര. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേരളത്തില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ അല്‍ നുസ്രയില്‍ ചേര്‍ന്നത്. കേരളത്തില്‍ നിന്നും യുവാക്കള്‍ ഐസിസിലേക്ക് ചേരുന്നതിനെ വളരെ ആശങ്കയോടെയാണ് ഐ ബി കാണുന്നത്. അതിനിടയിലാണ് രണ്ട് മലയാളി യുവാക്കള്‍ അല്‍ നുസ്രയില്‍ ചേര്‍ന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.
ഈ രണ്ട് പേരെ കൂടാതെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ അല്‍ നുസ്ര ശ്രമം നടത്തുന്നുണ്ടെന്നാണ് ഐ ബി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ അല്‍ ഖ്വായ്ദ അടുത്തിടെ തങ്ങളുടെ ക്യാംപുകള്‍ സജീവമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. . ഇന്ത്യയിലെ യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അഭ്യൂഹമുണ്ട്.
ഉത്തര്‍ പ്രദേശിലും ഒഡീഷയിലും അല്‍ ഖ്വായ്ദ ക്യാംപുകള്‍ അടുത്തിടെ സുരക്ഷാ സേന തകര്‍ത്തിരുന്നു. ഇതാണ് ഇന്ത്യന്‍ യുവാക്കളെ അല്‍ ഖ്വായ്ദ ലക്ഷ്യമിടുന്നു എന്ന സംശയം ബലപ്പെടുത്തിയത്.ലൊരു വനിതയുള്‍പ്പടെ നാലു മലയാളികള്‍ ഐസിസില്‍ ചേര്‍ന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല