സ്വന്തം ലേഖകന്‍: ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ പാക് ഗായകന് ഉസ്താദ് റാഹത്ത് ഫത്തേ അലി ഖാനെ മടക്കി അയച്ചു, പാക് പൗരന്മാര്ക്ക് നേരിട്ട് ഹൈദരാബാദില്‍ ഇറങ്ങാനാവില്ലെന്ന് വിശദീകരണം. പുതുവര്‍ഷ ആഘോഷത്തില്‍ താജ് ഫലക്നുമ പാലസില്‍ സംഗീത പരിപാടി അവതരിപ്പിക്കാനാണ് വ്യാഴാഴ്ച ഖാന് എത്തിയത്.
എന്നാല്‍ പാകിസ്താന് പൗരന് നേരിട്ട് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന സാങ്കേതികത ചൂണ്ടിക്കാട്ടി വിമാനത്താവള അധികൃതര്‍ അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും അബുദാബിയിലേക്ക് മടക്കി അയക്കുകയുമായിരുന്നു.
ഇമിഗ്രേഷന്‍ ചട്ടം അനുസരിച്ച് പാകിസ്താന് പൗരന്മാര്ക്ക് മുംബൈ, കൊല്‍ക്കൊത്ത, ഡല്‍ഹി, ചെന്നൈ എന്നി മെട്രോ നഗരങ്ങളിലാണ് നേരിട്ട് ഇറങ്ങാന്‍ കഴിയുക. മറ്റു വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഇല്ലാത്തതാണ് ഇതിനു കാരണം.
അബുദാബിയില്‍ ഇറങ്ങിയ അലി ഖാന് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തുകയും തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഹൈദരാബാദില്‍ വീണ്ടും എത്തിയാണ് പരിപാടി നടത്തിയത്. ഉസ്താദിന്റെ അസൗകര്യത്തെ തുടര്‍ന്ന് സംഗീത പരിപാടിയുടെ സമയക്രമം മാറ്റിവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല