ലണ്ടന്‍: സെര്‍ച്ച് എന്‍ജിന്‍ ലോകത്തെ രാജാക്കന്‍മാരായ ഗൂഗിള്‍ ബ്രിട്ടീഷ് ലൈബ്രറിയിലെ 2,50,000 പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനൊരുങ്ങുന്നു. ലൈബ്രറിയുടെയും ഗൂഗിളിന്റെയും സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇരു കമ്പനികളും ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പായിട്ടാണ് ഈ സേവനം ജനങ്ങളിലേക്കെത്തിക്കുക എന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്.
പുസ്തകങ്ങള്‍ വായിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സെര്‍ച്ച് ചെയ്യാനും അവസരമുണ്ടാകും. ഡിജിറ്റൈസേഷന് ആവശ്യമായ എല്ലാ ചെലവുകളും ഗൂഗിള്‍ വഹിക്കും.
1700 നും 1870 നുമിടയ്ക്കുള്ള എല്ലാ പുസ്തകങ്ങളും മാസികകളും ലഘുലേഖകളുമാണ് ഈ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. വ്യാവസായിക വിപ്ലവവും ഫ്രഞ്ചുവിപ്ലവവും നടന്നത് ഈ കാലഘട്ടത്തിലാണ്. കൂടാതെ ആദായനികുതിയുടെ തുടക്കവും ടെലഗ്രാഫിന്റെയും റെയില്‍വേയുടെയും കണ്ടുപിടിത്തങ്ങളും നടന്ന ഈ കാലഘട്ടത്തിലെ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഇവയെക്കുറിച്ച് കൂടുതല്‍ അറിയാനും ജനങ്ങള്‍ക്ക് അവസരമൊരുങ്ങുകയാണ്.
വിവിധ യൂറോപ്യന്‍ ഭാഷകളിലായാണ് ജനങ്ങളിലേക്ക് ഈ അവസരമെത്തുന്നത്. ഡിജിറ്റല്‍ മാതൃകയില്‍ സൗജന്യമായി ലഭ്യമാകാത്ത പുസ്തകങ്ങളാണ് തങ്ങളുടെ പദ്ധതിയിലുള്ളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
150 മില്യണോളംവരുന്ന വായനക്കുറിപ്പുകളാണ് ബ്രിട്ടീഷ് ലൈബ്രറിയിലുള്ളത്. ഇവയില്‍ 14 മില്യണ്‍ അച്ചടിച്ച പുസ്തകങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല