1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2016

സ്വന്തം ലേഖകന്‍: ആഗ്രയിലെ ബാങ്കില്‍ പുതുവര്‍ഷം ആശംസിച്ചെത്തിയ കള്ളന്മാര്‍ അടിച്ചുമാറ്റിയത് 27 ലക്ഷം രൂപ. പകല്‍ സമയത്താണ് ആറംഗ സംഘം ബാങ്കില്‍ കടന്നുകയറി മോഷണം നടത്തി മുങ്ങിയത്. 27 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും സംഘം മോഷ്ടിച്ചത്. ആഗ്രയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം,

മോഷ്ടാക്കള്‍ പണം തട്ടിയെടുത്തു കടന്നു കളയുന്ന ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് അവശയാക്കിയതിനുശേഷമാണ് മോഷ്ടാക്കള്‍ ബാങ്കിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ബാങ്കിന്റെ ഷട്ടര്‍ അടയ്ക്കുകയും ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

മോഷ്ടാക്കള്‍ കൊണ്ടുവന്ന ബാഗിലേക്ക് പണം എടുത്തിടാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. 15 മിനിട്ടോളം മോഷ്ടാക്കള്‍ ബാങ്കിനുള്ളില്‍ ഉണ്ടായിരുന്നവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.