സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും അനുചിതമായ സെല്‍ഫി, ദുബായ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്ത ദമ്പതിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ദുബായ് പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിനിടയില്‍ സെല്‍ഫി എടുത്ത് ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.
പുതുവര്‍ഷ ആഘോഷത്തിന് തൊട്ടു മുന്‍പായി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ് ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്.
ഇതില്‍ 16 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ഹൃദയാഘാതം മൂലം ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഹോട്ടലിലെ തീപ്പിടുത്തം പശ്ചാത്തലമാക്കിയെടുത്ത സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്.
ഹോട്ടലില്‍ നിന്ന് തിയും പുകയും ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ചിരിച്ചു കൊണ്ട് ദമ്പതിമാര്‍ പകര്‍ത്തിയ സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രിയപ്പെട്ട ദുബായിക്ക് പുതുവത്സരാശംസകള്‍. ദൈവം എപ്പോഴും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. ദുബായ് വലിയ കരിമരുന്ന് പ്രയോഗം എപ്പോഴും അത്ഭുതപ്പെടുത്തുന്നു, എന്ന വിവരണത്തോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്.
ചരിത്രത്തിലെ ഏറ്റവും അനുചിത സെല്‍ഫി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനോട് പ്രതികരിച്ചത്. വിമര്‍ശനങ്ങള്‍ക്കിടയായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല