സ്വന്തം ലേഖകന്‍: പ്രമുഖ ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി തന്നെ കാണാനെത്തിയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പത്മ ഭൂഷണ്‍ അവാര്‍ഡിന് തന്നെ ശുപാര്‍ശ ചെയ്യണമെന്ന അപേക്ഷയുമായാണ് ആശാ പരേഖ് തന്നെ കാണാന്‍ വന്നതെന്ന് ഗഡ്കരി പറയുന്നു.
തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള ലിഫ്റ്റ് തകരാറിലായിരുന്നു. എന്നിട്ടും തന്നെ സ്വകാര്യമായി സന്ദര്‍ശിക്കാന്‍ 12 മത്തെ നിലയിലേക്ക് കോണിപ്പടി കയറി അവരെത്തി. തീര്‍ത്തും അപഹാസ്യമായാണ് തനിക്കത് അനുഭവപ്പെട്ടതെന്നും ഗഡ്കരി തുറന്നടിച്ചു.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താല്‍ താന്‍ പത്മഭൂഷണ് അര്‍ഹയാണെന്ന് അവര്‍ തന്നോട് പറഞ്ഞതായും നിതിന്‍ ഗഡ്കരി പറഞ്ഞു. 1992ല്‍ ആശാ പരേഖിന് രാജ്യം പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല