സ്വന്തം ലേഖകന്‍: ഈജിയന്‍ കടലില്‍ മുങ്ങിമരിച്ച രണ്ടു വയസുകാരന്‍ 2016 ലെ ആദ്യ അഭയാര്‍ഥി രക്തസാക്ഷിയായി. യൂറോപ്പിലേക്ക് കടക്കാനായി ഗ്രീസിലേക്ക് കടല്‍മാര്‍ഗം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസുകാരനാണ് മുങ്ങി മരിച്ചത്.
അഭയാര്‍ഥികളുടെ മരുപ്പറമ്പായ ഈജിയന്‍ കടലിലായിരുന്നു ദുരന്തം. ഈ വര്‍ഷത്തെ ആദ്യ അഭയാര്‍ഥി മരണമാണിത്.അമ്മക്കൊപ്പമായിരുന്നു യാത്ര. അവര്‍ സഞ്ചരിച്ച ബോട്ടില്‍നിന്ന് കടലിലേക്ക് വീഴാന്‍ ശ്രമിച്ച സ്ത്രീയുള്‍പ്പെടെ 39 യാത്രക്കാരെ രക്ഷപ്പെടുത്തി.
അഭയാര്‍ഥികളില്‍ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തിയായ കാറ്റില്‍പ്പെട്ട ബോട്ട് തുര്‍ക്കിയില്‍നിന്നാണ് പുറപ്പെട്ടതെന്നാണ് സൂചന. 2015 ല്‍ കടല്‍മാര്‍ഗം 10 ലക്ഷം അഭയാര്‍ഥികളാണ് യൂറോപ്പിലത്തെിയത്. 3600 ലേറെ പേര്‍ ലക്ഷ്യത്തിലത്തെും മുമ്പേ മരിച്ചതായാണ് എകദേശ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല