1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2016

അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 9 ശനിയാഴ്ച ടിമ്പര്‍ലി മെതഡിസ്റ്റ് ചര്‍ച്ച് ഹാളിലെ ‘നൗഷാദ് നഗറില്‍’ നടക്കും. യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യൂ കവളക്കാട്ടില്‍ ആയിരിക്കും ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കരോള്‍ ഗാനാലാപനത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. സെക്രട്ടറി അലക്‌സ് വര്‍ഗീസ് വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതമോതും. പ്രസിഡന്റ് ശ്രീ. ജോബി മാത്യൂ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുക്മയുടെ ദേശീയ അധ്യക്ഷനും, അവയവദാനത്തിലൂടെ ലോക മലയാളി സമൂഹത്തിന് യുകെയുടെ സംഭാവനയും യുകെ മലയാളികളുടെ സ്വകാര്യാഭിമാനവുമായ അഡ്വ. ഫ്രാന്‍സിസ് മാത്യൂ കവളക്കാട്ടില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ബഹുമാനാര്‍ത്ഥം അഡ്വ. ഫ്രാന്‍സിസ് മാത്യുവിനെ പൊന്നാടയണിയിച്ചു ആദരിക്കും. തുടര്‍ന്ന് സംഗീതത്തിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സാന്താക്ലോസ്സിനെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് ക്രിസ്തുമസ് പപ്പാ ക്രിസ്തുമസ് സന്ദേശം നല്‍കും. അതിന് ശേഷം ക്രിസ്തുമസ് കേക്ക് മുറിച്ച് വിതരണം ചെയ്യും. ശ്രീമതി. ഷീസോബി നന്ദി പ്രകാശിപ്പിക്കുന്നതോടെ യോഗ നടപടികള്‍ അവസാനിക്കും.

യോഗത്തിന് ശേഷം നടക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാസ്മരിക കലാപ്രകടനങ്ങള്‍ വേദിയെ പ്രകമ്പനം കൊള്ളിക്കും. കാണികളെ ആവേശത്തിലാക്കാന്‍ വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങള്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ ജനീഷ് കുരുവിളയുടേയും സുമ ലിജോയുടേയും നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

റോയ് മാത്യൂ, മിന്റോ, ജനീഷ്, സോബി, ജിനി ജോസ്, പ്രീത തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന എം.എം.സി.എയുടെ ഗാനമേളയും ,ഫാമിലി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകളും അരങ്ങേറും.

 

അസോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡുകളും തദവസരത്തില്‍ വിതരണം ചെയ്യും. ജി.സി.എസ്.സി മികച്ച വിജയം നേടിയവരെയും, വിജയികളെയും, ഗ്രാമര്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനപരീക്ഷ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കൂടാതെ അസോസിയേഷന്‍ നവംബര്‍ മാസത്തില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ച നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും , ക്രിസ്തുമസ് ട്രീ മത്സരവിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

ചെന്നൈ ദോശ മാഞ്ചസ്റ്റര്‍, അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ എന്നിവരാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍. എം.എംസി.എ യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളിലേക്ക് മാഞ്ചസ്റ്ററിലും പരിസരങ്ങളിലുമുള്ള ഏവരേയും ടീം എം.എംസി.എ യ്ക്ക് വേണ്ടി സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോബി മാത്യൂ 07403018837

അലക്‌സ് വര്‍ഗ്ഗീസ് 07985641921

സിബി മാത്യൂ 07725419046

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം

മെത്തഡിസ്റ്റ് ചര്‍ച്ച് ഹാള്‍

ടിമ്പര്‍ലി

WA15 7UG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.