1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2016

സ്വന്തം ലേഖകന്‍: ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ, സൗദിയും ഇറാനും ഉരസുന്നു, ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചെന്ന് സൗദി. കഴിഞ്ഞ ദിവസമാണ് തീവ്രവാദ ബന്ധം ആരോപിച്ച് 47 പേരെ സൗദി വധശിക്ഷക്ക് വിധേയരാക്കിയത്.

ഇതേതുടര്‍ന്ന് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ സൗദി എംബസി ആക്രമിച്ചിരുന്നു. ഇതോടെ ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വഷളായി. ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അറിയിക്കുകയും ചെയ്തു.

ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചതിനോടപ്പം തെഹ്‌റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കുകയും ചെയ്യുമെന്നും അറബ് മേഖലയെ ഇറാന്‍ അസ്ഥിരപ്പെടുത്തുകയാണെന്നും സൗദി വ്യക്തമാക്കി. ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം രാജ്യം വിടാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം ഷിയാ പുരോഹിതനായ അല്‍ നിമറിനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച ഇറാന്‍, സൗദി ദൈവികമായ പ്രതികാരം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഷിയാ പുരോഹിതന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ഷിയാ മേഖലയില്‍ സൗദി വിരുദ്ധ വികാരം ശക്തമാണ്. ബഹ്‌റൈനും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.