സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ പൊട്ടിത്തെറി, സംവിധായകന്‍ രഞ്ജിതിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. രഞ്ജിതിന്റെ ഉടസ്ഥതയിലുള്ള സിനിമാ നിര്‍മാതാക്കളായ ക്യാപിറ്റോള്‍ സിനിമയെയും ഒപ്പം മറ്റൊരു കമ്പനിയായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയേയുമാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്.
തൊഴിലാളികളുടെ വേതനം 33 ശതനമാനം വര്‍ധിപ്പിച്ച ഫെഫ്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിര്‍മാതാക്കള്‍ സമരം ആരംഭിച്ചിരുന്നു. സമരത്തിന്റെ പേരീല്‍ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ സംഘടന തീരുമാനിച്ചിട്ടും അനുസരിക്കാതെ വര്‍ധിച്ച വേതനം നല്‍കി ചിത്രീകരണം തുടര്‍ന്നതിനെ തുടര്‍ന്നാണ് പുറത്താക്കല്‍
33 ശതമാനം വേതന വര്‍ധനവാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ തയാറല്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് ഇത്രയും വേതനം തരാന്‍ തയാറുള്ള നിര്‍മാതാക്കളുടെ ചിത്രം മതിയെന്ന് ഫെഫ്ക തീരുമാനിക്കുകയയിരുന്നു.
ഫെഫ്കയുടെ ഈ തീരുമാനത്തില്‍ ഒരു നിര്‍മാതാവും വേതനം വര്‍ധിപ്പിക്കുരുതെന്ന് പ്രൊഡ്യൂസേസ് അസോസിയേഷന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ച് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ഒന്നാം തിയ്യതി മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രാജീവ് രവി ചിത്രവും അധിക വേതന നല്‍കി ഷൂട്ടിംഗ് തുടങ്ങി. ഇതേ തുടര്‍ന്നാണ് ഈ രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പ്‌നികളെ പുറത്താക്കിയത്. പുരോഗമിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളുടെ നിര്‍മാണ കമ്പനികള്‍ക്കെതിരെയാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല