വെല്ലിംഗ്ടണ്‍: ന്യൂസിലന്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി റോസ് ടെയ്ലറെ തിരഞ്ഞെടുത്തു. 2011 ലോകക്കപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ഡാനിയല്‍ വെറ്റോറിക്ക് പിന്‍ഗാമിയായാണ് ടെയ്ലര് തിരഞ്ഞെടുക്കെപ്പെട്ടത്.
നായകസ്ഥാനത്തേക്ക് ശക്തമായ അവകാശവാദമുന്നയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബ്രന്‍ഡന്‍ മക്കല്ലത്തെ മറികടന്നാണ് ടെയ്ലര് ക്യാപറ്റനായത്. ന്യൂസിലന്റ് ക്രിക്കറ്റ് ഡയറക്ടര്‍ ജോണ്‍ ബുക്കാനന് , ദേശീയ കോച്ച് ജോണ്‍ റൈറ്റ് എന്നിവര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ടെയ്ലറെ പിന്തുണച്ചിരുന്നു.
27 കാരനായ പുതിയ നായകന് രാജ്യത്തിനായി ഇതുവരെ 30 ടെസ്റ്റുകളും 107 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല