സാബു ചുണ്ടക്കാട്ടില്‍: ലിറ്റില്‍ ഹാംപ്ട്ടന്‍ മലയാളി അസോസിയേഷന് നവ നേതൃനിരയായി. ഇക്കഴിഞ്ഞ ദിവസം ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മുന്‍ കോളേജ് യൂണിയന്‍ ഭാരവാഹിയും മികച്ച സംഘാടകനുമായ ജോസഫ് ഗ്രിഗറിയെ പ്രസിഡന്റ് ആയും, സജി മാമ്പളിനെ സെക്രട്ടറി ആയും അലക്‌സാണ്ടര്‍ ഈഴാരത്ത് ട്രഷറര്‍ ആയും, വൈസ് പ്രസിഡന്റ് ആയി ജിജോസ് കൂടത്തിനാലും ജോയിന്റ് സെക്രട്ടറി ആയി ഷൈനി മനോജ് നിലിയറയെയും തിരഞ്ഞെടുത്തു. ഇവരെ കൂടാതെ ജിത്തു വിക്ടര്‍ ജോര്‍ജ്, ഡൊനാള്‍ഡ് മാര്‍ക്കോസ്, ഡെയ്‌സി ജോസ്, സിന്ധു ജോജന്‍ എന്നിവരെ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയും, പി.ആര്‍.ഒ ആയി ഷിബു എബ്രഹാം, ബിജോ കുഞ്ചെറിയ എന്നിവരെയും യൂത്ത് റെപ്രസെന്റെറ്റീവ്‌സ് ആയി ജെയ്‌സണ്‍ ജോസ്, ബിജു സണ്ണി ആലയ്ക്കല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പഴയ ഭരണസമിതി ചെയ്തു വന്ന പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി ഒരു പിടി നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുമെന്ന് പ്രസിഡന്റ് ജോസഫ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല