സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മാധ്യമ പ്രവര്‍ത്തകയോട് കിന്നാരം പറഞ്ഞ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് അഞ്ചു ലക്ഷം രൂപ പിഴ. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് ഹെയില്‍ മാധ്യമ പ്രവര്‍ത്തകയോട് ശൃംഗരിക്കാന്‍ ശ്രമിച്ചത്. 10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 5 ലക്ഷം രൂപ) യാണ് വെസ്റ്റ് ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പിഴയടക്കേണ്ടത്.
മെല്‍ബണ്‍ റെനഗേഡ്‌സിന് വേണ്ടി കളിക്കുന്ന ക്രിസ് ഗെയ്ല്‍ ബാറ്റിങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അഭിമുഖത്തിനെത്തിയ അവതാരകയോടാണ് മോശമായി പെരുമാറിയത്. ചാനല്‍ 10 ന്റെ അവതാരകയായ മെലാനി മഗ്‌ലാഗ്ലിന്‍ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിനെക്കുറിച്ചാണ് ചോദിച്ചത്.
എന്നാല്‍ ”നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ്” എന്നായിരുന്നു ഗെയ്‌ലിന്റെ മറുപടി. ഈ കളി ഞങ്ങള്‍ ജയിക്കുമെന്ന് തന്നെ കരുതുന്നു. അങ്ങനെയായാല്‍ കളി കഴിഞ്ഞ ശേഷം നമുക്ക് ഒരുമിച്ച് ഒരു ഡ്രിങ്ക്‌സ് ആവാം, നാണിക്കാതെ ബേബീ എന്നും ഗെയ്ല്‍ അടിച്ചു മിന്നിച്ചു.
ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹുരിക്കന്‍സിനെതിരെ 15 പന്തില്‍ 41 റണ്‍സെടുത്ത ശേഷമായിരുന്നു ഗെയിലിന്റെ ഈ പ്രകടനം. ക്രിസ് ഗെയിലിന്റെ തമാശ സോഷ്യല്‍ മീഡിയയില്‍ വളരെയധികം വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. മെലാനി മഗ്ലാഗ്ലിനോട് ക്രിസ് ഗെയ്ല്‍ അപമര്യാദയായി പെരുമാറിയ കാര്യം അന്വേഷിക്കുമെന്ന് ബി ബി എല്‍ തലവന്‍ ആന്റണി എവര്‍ഹാര്‍ഡ് പ്രതികരിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ക്രിസ് ഗെയ്ല്‍ ചാനല്‍ 10 അവതാരക മെലാനി മഗ്ലാഗ്ലിനോട് മാപ്പ് പറഞ്ഞു. നിര്‍ദോഷമായ ഒരു തമാശ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാല്‍ പ്രതികരണങ്ങള്‍ അതിരുവിട്ടു പോയി എന്നുമാണ് ഗെയ്ല്‍ പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല