സ്വന്തം ലേഖകന്‍: യെമനിലെ സനായില്‍ വേശ്യാവൃത്തി നടത്തിയ യുവതിയെ അല്‍ ഖ്വയ്ദ കല്ലെറിഞ്ഞു കൊന്നു. വിവാഹിതയായ യുവതിയെ വേശ്യാവൃത്തി നടത്തി എന്ന കുറ്റം ആരോപിച്ച് അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. അല്‍ ഖ്വയ്ദ നിയന്ത്രിത മേഖലയായ അല്‍ മുകുള സിറ്റിയില്‍ വെച്ച് പരസ്യമായാണ് യുവതിയെ കല്ലെറിഞ്ഞ് കൊന്നത്.
6 അടി ആഴത്തില്‍ കുഴിയുണ്ടാക്കി യുവതിയെ ഇറക്കി നിര്‍ത്തി ചുറ്റും നിന്ന് കല്ലെറിയുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി മരിച്ചു എന്ന് ഉറപ്പ് വരുന്നത് വരെ ഇത് തുടര്‍ന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു യുവതിയെ വേശ്യാവൃത്തിക്ക് ശിക്ഷിക്കുന്നതെന്ന് സനാ നിവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹം കഴിയാത്ത സ്ത്രീയോ പുരുഷനോ പരസ്ത്രീകളുമായോ പുരുഷന്മാരുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കല്ലെറിഞ്ഞു കൊല്ലുന്ന നിയമം യെമനില്‍ നിലനില്‍ക്കുന്നുണ്ട്. ഐസിസ് നിയന്ത്രിത മേഖലയായ ഇറാഖിലും താലിബാനിലും കടുത്ത ശിക്ഷയാണ് ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പോലും നല്‍കുന്നത്.
വിവാഹിതയായ യുവതി വേശ്യാവൃത്തി നടത്തുകയും മറ്റു സ്ത്രീകള്‍ക്ക് ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാണ് കുറ്റം. മാത്രമല്ല ഇവര്‍ മയക്കു മരുന്നായ ഹാഷിഷ് ഉപയോഗിക്കുന്നുണ്ടെന്നും തീവ്രവാദികള്‍ ആരോപണം ഉന്നയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല