സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നിരഞ്ജന് യാത്രാമൊഴി, എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ടിന് നിരഞ്ജന്റെ പേര്. ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് സമ്പൂര്‍ണ ബഹുമതികളോടെയാണ് എലമ്പുലാശേരി യാത്രമൊഴി ചൊല്ലിയത്.
എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐയ്ക്ക് ധീര യോദ്ധാവിന്റെ പേര് നല്‍കാനാണ് അധികൃതരുടെ തീരുമാനം. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് നിരഞ്ജന്റെ ജന്മദേശമായ എലമ്പുലാശേരിയില്‍ സര്‍ക്കാര്‍ ഐടിഐ പ്രവര്‍ത്തനം ആരംഭിച്ചത്.
ഇനി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഐടിഐ എന്നാകും സ്ഥാപനം അറിയപ്പെടുക. എലമ്പുലാശേരിയിലെ കളരിയ്ക്കല്‍ തറവാട്ട് പറമ്പിലാണ് നിരഞ്ജന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. നിരഞ്ജനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എലുമ്പുലാശേരിയിലേക്ക് ഒഴുകിയെത്തിയത്.
സൈനികപരമായ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ശേഷമാണ് നിരഞ്ജനെ എലമ്പുലാശേരി ഗ്രാമം യാത്രയാക്കിയത്. എലമ്പുലാശേരി കെഎയുപി സ്‌കൂളിലും നിരഞ്ജന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല