സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ രണ്ടാമന് തന്റെ സഹോദരനാണെന്ന സംശയവുമായി ഇന്ത്യന്‍ വംശജയായ സഹോദരി രംഗത്ത്. സിറിയയില്‍ അമേരിക്ക ന്ടത്തിയ വ്യോമാക്രമണത്തില്‍ ജിഹാദി ജോണ്‍ എന്ന ഐസിസിന്റെ ആരാച്ചാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ജിഹാദി ജോണിനെക്കാള്‍ ഭീകരനായ ഒരു പുതിയ ആരാച്ചാര്‍ ഐസിസ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജിഹാദി ജോണ്‍ രണ്ടാമന് ആരാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്.
ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ത്ഥ് ധര് ആണ് പുതിയ ജിഹാദി ജോണ്‍ എന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. സിദ്ധാര്‍ത്ഥിന്റെ സഹോദരി തന്നെയാണ് ഇത്തരമൊരു സംശയവുമായി രംഗത്തെത്തിയത്. ബിഹാറോ ബംഗാളോ ആയിരിക്കും സിദ്ധാര്‍ത്ഥ് ധായുടെ വേരുകള്‍ എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദുമത വിശ്വാസി ആയിരുന്ന സിദ്ധാര്‍ത്ഥ് ധാ എന്നാല്‍ പത്ത് വര്‍ഷം മുമ്പ് മുസ്ലീം മതം സ്വീകരിച്ചു എന്നാണ് പറയുന്നത്. അബു റുമെയ്സ എന്നാണ് പുതിയ പേര്. ഐസിസിന്റെ പുതിയ വീഡിയോയിലുള്ള കൊലയാളി സിദ്ധാര്‍ത്ഥ് ധാ ആണെന്ന് പറയുന്നത് അയാളുടെ സഹോദരിയായ കോനിക ധര് ആണ്.
ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സിദ്ധാര്‍ത്ഥ് ധര് തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം പാരീസിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന. തന്റെ സഹോദരനുമായി ഈ പുതിയ കൊലയാളിക്ക് ഏറെ സാമ്യമുണ്ടെന്നാണ് കോനിക പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല