സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ മലയാളി സൈനികന്‍ നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം സഹായം, ഭാര്യക്ക് സര്‍ക്കാര്‍ ജോലി. കൂടാതെ, രണ്ട് വയസ് പ്രായമുള്ള നിരഞ്ജന്റെ മകളുടെ ഭാവി വിദ്യാഭ്യാസ ജീവിതത്തിലുള്ള തുകയും സംസ്ഥാന സര്‍ക്കാര്‍ മാറ്റിവക്കും.
നിരഞ്ജന്റെ ഭാര്യ ഡോ.രാധികയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അറിയിച്ചത്. പാലക്കാട് എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐയ്ക്ക് നിരഞ്ജന്റെ പേര് നല്‍കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചിരുന്നു.
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നിരഞ്ജനെ അഭിമാനത്തോടുകൂടി ഓര്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി. കര്‍ണാടക സര്‍ക്കാര്‍ നിരഞ്ജന്റെ കുടുംബത്തിന് 30ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
നിരഞ്ജന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ജന്മാനാടായ എലുമ്പുലാശേരിയില്‍ ഇന്നലെ സംസ്‌കരിച്ചു. വന്‍ ജനാവലിയാണ് നാടിന്റെ ധീരനായ പോരാളിക്ക് യാത്രാമൊഴി നല്‍കാന്‍ തടിച്ചുകൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല