സ്വന്തം ലേഖകന്‍: വാര്‍ത്താ ചാനലായ എന്‍ഡിടിവി അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രളയം, ചാനലിന്റെ ചീഫ് എഡിറ്ററായ ബര്‍ക്കാ ദത്തിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും വിമര്‍ശകര്‍. ദേശീയ ചാനലായ എന്‍ഡിടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി അനുകൂലികളാണ് രംഗത്തെത്തിയത്.
ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ഷൗട്ട ഡൗണ്‍ എന്‍ഡിടിവി എന്ന പേരിലാണ് ക്യംപെയിന് നടക്കുന്നത്. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ മോദി സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് ചാനലിനെതിരെ ബിജെപി അനുകൂലികള്‍ രംഗത്തെത്തിയത്.
പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിലേക്ക് ആറു ഭീകരല്ല, രണ്ടു ട്രക്ക് നിറയെ ഭീകരരാണ് എത്തിയതെന്ന റിപ്പോര്‍ട്ട് എന്‍ഡിടിവിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് മോദി അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്.
നരേന്ദ്ര മോദിയും പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും സാര്‍ക്ക് ഉച്ചകോടിക്കിടെ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഡിടിവി വാര്‍ത്ത നല്കി. എന്നാല്‍ സംഭവം അടിസ്ഥാന രഹിതമാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല