സാബു ചുണ്ടക്കാട്ടില്‍: വേദിയെ ത്രസിപ്പിച്ച ഒരു പിടി നല്ല കലാവിരുന്നുകള്‍ ഇടതടവില്ലാതെ വേദിയില്‍ എത്തി മികച്ച ജനപങ്കാളിത്തവും ഒത്തു ചേര്‍ന്നതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഉജ്ജ്വലമായി.
ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷ്രൂസ്ബറി രൂപതാ സീറോ മലബാര് ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, സെന്റ്. ഹില്‍ഡാസ് പള്ളി വികാരി ഫാ. റോബിന്‍സന്‍ മെല്‍ക്കിസ് തുടങ്ങിയവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന യോടെ പരിപാടികള്‍ക്ക് തുടക്കമായി.
കുടുംബങ്ങള്‍ നന്മയുടെ വിലനിലമാകണമെന്നും, സത്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സഭയോടൊത്തു വളരുവാന്‍ ദിവ്യബലി മദ്ധ്യേ നല്കിയ സന്ദേശത്തില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഉത്‌ബോധിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. ലോനപ്പന്‍ ആഘോഷപരിപ്പാടികള്‍ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് ചെയര്‍ പേഴ്‌സന്‍ സുശീല ജേക്കബ്, ഫാ. തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യൂ സ്വാഗതവും സെക്രട്ടറി നോയല്‍ ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസിന് സ്വീകരണം നല്കുകയും കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും ചെയ്തു.
നാട്ടിലേക്ക് മടങ്ങുന്ന അസോസിയേഷന്‍ സജീവ അംഗമായിരുന്ന ജോബിക്കും കുടുംബത്തിനും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി അസോസിയേഷന്റെ ഉപഹാരം നല്കി. തുടര്‍ന്ന് നേറ്റിവിറ്റി പ്ലെയോട് കൂടി കലാസന്ധ്യക്ക് തിരിതെളിഞ്ഞു.
ഫാമിലി യൂണിറ്റുകള്‍ മാറ്റുരച്ച മണിക്കൂറുകള്‍ നീണ്ട കലാപരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായി. വേദിയെ ത്രസിപ്പിച്ച പരിപാടികള്‍ ഒന്നിനൊന്നു മികച്ചതായത്തോടെ നിറഞ്ഞ സദസിലാണ് മുഴുവന്‍ പരിപാടികളും അരങ്ങേറിയത്.
തുടര്‍ന്ന് വിളമ്പിയ വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് സമാപനമായി.
drive.google.com/folderview
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല