സ്വന്തം ലേഖകന്‍: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ജര്‍മ്മനിയില്‍ കുടിയേറ്റക്കാരായ സ്ത്രീകള്‍ക്കു നേരെ വ്യാപക പീഡനം, ഇതുവരെ ലഭിച്ചത് 106 പരാതികള്‍. ജര്‍മന്‍ നഗരമായ കൊലോങില്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു എന്ന പരാതിയുമായാണ് കുടിയേറ്റക്കാരായ സ്ത്രീകള്‍ മുന്നോട്ട് വന്നത്. ഇതുവരെയായി ഇത്തരത്തിലുളള 106 പരാതികള്‍ ജര്‍മ്മന്‍ പോലീസിന് ലഭിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തങ്ങള്‍ക്ക് 106 പരാതികള്‍ ലഭിച്ചതായി കൊലോങ് പോലീസ് വക്താവ് ക്രിസ്റ്റോഫ് ഗൈല്‍സ് പറഞ്ഞു. ഇന്നലെ (ബുധനാഴ്ച) മാത്രം 17 പേരാണ് പരാതിയുമായി രംഗത്ത് വന്നത്. പരാതിക്കാരില്‍ മൂന്നിലൊന്ന് പേരും ലൈംഗിക പീഡനത്തിന് ഇരയായവരാണ്. ബലാത്സംഗക്കേസുകളും കൂട്ടത്തിലുണ്ട്. പരാതികളില്‍ തങ്ങള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.
കൊലോങിലെ മെയിന്‍ സ്റ്റേഷനില്‍ വടക്കേ ആഫ്രിക്കക്കാരും അറബ് വംശജരും അടങ്ങിയ ആയിരത്തോളം പേരാണ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഒത്തുകൂടിയത്. കൂട്ടത്തിലുണ്ടായിരുന്ന പലരും ചെറിയ സംഘങ്ങളായി തിരിഞ്ഞ് സ്ത്രീകളെ വളഞ്ഞ് ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു എന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ഒറ്റയ്‌ക്കെത്തിയ സ്ത്രീകളാണ് കൂടുതലും ആക്രമണത്തിന് ഇരയായത്.
ആഘോഷങ്ങള്‍ സമാധാനപരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചും. തങ്ങള്‍ ജാഗരൂകരായിരുന്നു പക്ഷേ ഇത്രയധികം അക്രമങ്ങള്‍ നടക്കുമെന്ന് കരുതിയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ അനാസ്ഥയാണ് അക്രമങ്ങള്‍ക്ക് വഴിവെച്ചത് എന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല