1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2016

സ്വന്തം ലേഖകന്‍: വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ നിങ്ങള്‍? സന്ദേശങ്ങളില്‍ ഒരു കണ്ണു വച്ചോളൂ, മതവികാരം വ്രണപ്പെടുത്തുന്ന സന്ദേശളുടെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. കാന്ദ്‌ല ടൗണിലുള്ള ഒരു പ്രത്യേക മതവിഭാഗത്തെ കളിയാക്കുന്ന തരത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം പ്രചരിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.

വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനായ ബരാം സൈനി, ഗ്രൂപ്പിലെ മെമ്പറായ ദാപക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അസ്ലാം എന്നയാളുടെ പരാതിയില്‍ കാന്ദ്‌ല പോലീസാണ് കേസെടുത്തിരിക്കുന്നത്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഐ പി സി 153, മതവികാരം വ്രണപ്പെടുത്തിയതിന് 295 എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ പി സിങ് പറഞ്ഞു.

അപകീര്‍ത്തിപരമോ അശ്ലീലമോ ആയ കാര്യങ്ങള്‍ പറയുകയോ വീഡിയോ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ ഗ്രൂപ്പ് അഡ്മിന്‍ കുടുങ്ങും എന്ന ഒരു സന്ദേശം കുറേ നാളുകളായി ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല കമന്റും വീഡിയോയും പോസ്റ്റ് ചെയ്ത നാല് പേരെ പോലീസ് ഒക്ടോബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

മറാത്താവാഡയിലെ ചാകുല്‍ ടെഹ്‌സീലില്‍ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനൊപ്പം മറ്റ് മൂന്ന് ഗ്രൂപ്പ് മെമ്പര്‍മാരും പിടിയിലായി. ശിവാജി ബാര്‍ചെ, രാജ്കുമാര്‍ തെലാങ്കെ, അമോല്‍ സോമവാന്‍ഷി, മനോജ് ലവ്‌റാലെ എന്നിവരാണ് പിടിയിലായത്. അശ്ലീല പരാമര്‍ശങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഐടി ആക്ട് 2000, ഐ പി സി 153, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.