1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2016

ജോണ്‍ അനീഷ്: യുക്മയുടെ അസോസിയേഷനുകളുടെ അംഗ ത്വത്തിലേക്ക് കാന്റ്‌റെര്‍ ബെറി കേരളയിറ്റെസ് അസോസിയേഷന്‍ . യുക്മയുടെ വിവിധ റിജിയനുകളില്‍ നിന്നും വന്ന നിരവധി അനവധി അപേക്ഷകള്‍ പരിഗണിക്കുന്ന തിരക്കില്‍ ആയിരുന്നു യുക്മ നാഷണല്‍ കമ്മിറ്റി . യുക്മയുടെ പരിപാടികളുടെ ജനപങ്കാളിത്തവും അവയുടെ കെട്ടുറപ്പും നിലവാരവും മനസ്സിലാക്കിയ നിരവധി അസ്സോസ്സിയെഷനുകള്‍ തങ്ങളുടെ ഭാവി തലമുറയുടെ ഏറ്റവും വലിയ വേദിയായി യുക്മയെയും കണുന്നു എന്നതാണ് സത്യം . നിരവധി അളുകള്‍ പങ്കെടുത്തു കൊണ്ട് നടന്ന യുക്മ കലോത്സവം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

സൌത്ത് ഈസ്റ്റ് യു കെ യിലെ മനോഹരമായ പട്ടണം ആണ് കാന്റ്‌റെര്‍ ബെറി . ഈ പൈതൃക പട്ടണവും അവയോടൊപ്പം ഉള്ള പ്രദേശങ്ങളിലും വസിക്കുന്ന മലയാളികളുടെ കെട്ടുറപ്പുള്ള സംഘടന യാണ് കാന്റ്‌റെര്‍ ബെറി കേര ലയിറ്റെസ് അസ്സോസ്സിയേഷന്‍ , ഏകദേശം നുറോളം അംഗങ്ങള്‍ ഉള്ള അസ്സോസ്സിയേഷന്‍ നിരവധി അനവധി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു . സുശക്തമായ ഒരു കമ്മറ്റിയും . അവരോടു ചേര്‍ന്ന് പ്രവര്ത്തിക്കുന്ന ശക്തമായ അസ്സോസ്സിയേഷന്‍ അംഗങ്ങളും ആണ് കാന്റ്‌റെര്‍ ബെറി യുടെ ഏറ്റവും വലിയ പ്രത്യേകത . ഏറ്റെടുക്കുന്നതും നടപ്പിലാക്കാം എന്ന് കരുതുന്നതുമായ പരിപാടികള്‍ കൃത്യമായി ചര്ച്ച ചെയ്തു കൊണ്ട് എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട് പ്രവര്ത്തിക്കുന്ന കമ്മറ്റികള്‍ ആണ് അസ്സോസ്സിയെഷനുള്ളത് .എല്ലാ യു കെ മലയാളി അസ്സോസ്സിയെഷനുകള്‍ പോലെ ഓണം ക്രിസ്തുമസ് ന്യൂ ഇയര്‍ വിഷു തുടങ്ങി മലയാളികള് ആഘോഷിക്കുന്ന എല്ലാ ഉത്സവങ്ങളും ഏറെ ജനപങ്കളിത്തതോടെ കൊണ്ടാടുന്ന അസ്സോസ്സിയേഷന്‍ ആണ് കാന്റ്‌റെര്‍ ബെറി കേര ലൈയിട്‌സു അസ്സോസ്സിയേഷന്‍ .

കുടാതെ കഴിഞ്ഞ വര്‍ഷം അപകട മരണം സംഭവിച്ച സ്‌റ്റെഫ്ഫിനും അസ്സോസ്സിയേഷന്റെ അംഗം ആയിരുന്നു സ്‌റെഫ്ഫിന്റെ മരണത്തിനു ശേഷം കൃത്യമായി ഉപയോഗിക്കുവാന്‍ പാകക്തില്‍ ഒരു പ്രത്യേക ഫണ്ട് രൂപികരിക്കുന്നതിന്റെ ആവശ്യം ഉയര്ന്നു വരികയും അതിന്റെ പ്രവര്‍ത്തനങ്ങളുമായി കാന്റെര്‍ ബെറി അസ്സോസ്സിയേഷന്‍ ബഹു ദുരം മുന്‍പോട്ടു പോയ്‌കൊണ്ടിരിക്കുകയും ചെയുന്നു .അതിനു ഭാഗമായി അത്തരത്തില്‍ ഉള്ള ഫണ്ടിന് എമെര്‍ജെന്‍സി റിലീഫ് ഫണ്ട് എന്ന് പേര് നല്കുകയും ചെയ്തു .

ഇത്തരത്തില്‍ ഒരു ഫണ്ട് സ്വന്തമായി ഉള്ള യു കെ യിലെ അസ്സോസ്സിയേഷനുകള്‍ ഒരു മാതൃക ആക്കണം എന്നാണ് കാന്റ്‌റെര്‍ ബെറി മലയാളികളുടെ അഭിപ്രായം യു കെയില്‍ നിന്നും മാത്രമല്ല പുറത്തുള്ള പല ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കും ഭാഗമാണ് അസ്സോസ്സിയേഷന്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.