സ്വന്തം ലേഖകന്‍: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, നിരോധനം നീക്കുന്നത് രണ്ടു വര്‍ഷത്തിനു ശേഷം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തമിഴ്നാട് ആവേശത്തോടെയാണ് വരവേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കികൊണ്ട് നിലപാടെടുത്തത്. കാളകളെ എഴുന്നള്ളിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് പ്രധാന ജല്ലിക്കട്ട് കേന്ദ്രമായ മധുരയിലെ ജനങ്ങള്‍ ഇതിനെ വരവേറ്റത്.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ തന്നെ മത്സരത്തിനായി കാളകള്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്നാടിന്റെ കാര്‍ഷിക പാരമ്പര്യമാണ് ജെല്ലിക്കെട്ടിന് അനുമതി കിട്ടിയതിലൂടെ തിരിച്ച് കിട്ടിയിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിരോധനം കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ജെല്ലിക്കെട്ട് മത്സരം നടത്തിയിരുന്നില്ല. കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന് ജെല്ലിക്കെട്ട് പ്രേമികള്‍ പ്രഖ്യാപിച്ചിരുന്നു.
ജെല്ലിക്കെട്ട് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കി നല്‍ക്കെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഒന്നും ഉണ്ടാകുന്നില്ല എന്നാരോപിച്ചാണ് നിരാഹാരം കിടക്കാന്‍ തീരുമാനിച്ചിരുന്നത്. മധുരയില്‍ പാലമേട്, അളകാനല്ലൂര്‍, അവണിപുരം എന്നിവിടങ്ങളില്‍ ജെല്ലിക്കെട്ട് നടത്താനുള്ള മൈതാനങ്ങള്‍ ഒരുക്കുന്ന നടപടികള്‍ തകൃതിയായി നടന്ന് വരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല