സ്വന്തം ലേഖകന്‍: ഇന്ത്യയെ നോക്കിയിരിക്കുന്ന കൂറ്റന്‍ മാവോ പ്രതിമ ചൈന പൊളിച്ചു മാറ്റി, നടപടി പരാതിയെ തുടര്‍ന്ന്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേ തുങിന്റെ സ്വര്‍ണ നിറമുള്ള പ്രതിമയാണ് തകര്‍ത്തത്. അധികൃതരുടെ അനുമതിയില്ലാതെ നിര്‍മ്മിച്ചുവെന്ന പരാതിയാണ് പ്രതിമ പൊളിച്ചു നീക്കാന്‍ കാരണമായത്.
4.6 ലക്ഷം ഡോളര്‍ മുടക്കി നിര്‍മ്മിച്ച പ്രതിമയാണ് പണി പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം പൊളിച്ചു മാറ്റിയത്. ചൈന ഹെനാന്‍ പ്രൊവിന്‍സിലെ ടോങ്സു കൗണ്ടിയിലായിരുന്നു പടുകൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്. 37മീറ്ററോളം ഉയരമുള്ള മാവോ പ്രതിമയായിരുന്നു ഇത്.
സ്വര്‍ണ്ണ നിര്‍ത്തിലുള്ള പ്രതിമ മാവോ സേ തുങ് ഇരിക്കുന്ന രൂപത്തിലാണ് നിര്‍മ്മിച്ചിരുന്നത്. ഇന്ത്യയ്ക്ക് അഭിമുഖമായിട്ട് നിര്‍മ്മിച്ച പ്രതിമ കൗതുകരമായിരുന്നു. സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചത്.
കര്‍ഷകരും കച്ചവടക്കാരും ചേര്‍ന്നാണ് മാവോ പ്രതിമ നിര്‍മ്മിച്ചത്. എന്നാല്‍, മതിയായ ചര്‍ച്ച നടത്താതെ പെട്ടെന്ന് പ്രതിമ പൊളിച്ചു നീക്കിയതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ചൈനയിലെ കമ്മ്യൂണിസത്തിന്റെ പരമാചാര്യനാണ് മാവോ സേ തുങ്. 25 കൊല്ലം ചൈനയെ ഭരിച്ച നേതാവ്. അദ്ദേഹം നല്കിയ വിലയേറിയ സംഭാവനകള്‍ സ്മരിച്ചു കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല