സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ ആദ്യ മൂന്നു കോച്ചുകള്‍ ഇങ്ങെത്തി, ഇനി ഒരു മാസം പരീക്ഷണ ഓട്ടം. ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്നാണ് കോച്ചുകള്‍ ആലുവയിലെ മുട്ടം യാര്‍ഡില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിയ കോച്ചുകള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച മൂന്ന് മണിയോടെയാണ് ആലുവയില്‍ എത്തിയത്.
കോച്ചുകള്‍ക്ക് ഔദ്യോഗിക സ്വീകരണം നല്കിയ ശേഷം പരീക്ഷണ ഓട്ടത്തിനായി മുട്ടം യാഡിലേക്ക് മാറ്റുന്ന ട്രെയിന്‍ ഇനി ഒരുമാസത്തോളം പരീക്ഷണ ഓട്ടം നടത്തും.
ജനുവരി രണ്ടിനാണ് ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയില്‍ നിന്നും മൂന്ന് കോച്ചുകള്‍ പുറപ്പെട്ടത്. കോച്ചുകള്‍ പാളത്തിലേക്ക് ഞായറാഴ്ചയോടെ മാത്രമേ മാറ്റുകയുള്ളൂ. ജനുവരി 23 ന് കോച്ചുകളുടെ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല