സ്വന്തം ലേഖകന്‍: 2012 ല്‍ സൈനിക മേധാവി വി കെ സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പട്ടാള അട്ടിമറി നടന്നതായി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാവും മന്മോഹന് സിംഗ് മന്ത്രി സഭയിലെ അംഗവുമായിരുന്ന മനീഷ് തിവാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ദില്ലിയിലെ റെയ്സീന കുന്ന് ലക്ഷ്യമാക്കി രണ്ട് സൈനിക യൂണിറ്റുകള്‍ നീങ്ങി എന്നാണ് മനീഷ് പറയുന്നത്.
ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മനീഷ് തിവാരിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ മനീഷ് തിവാരിക്ക് വേറെ പണിയൊന്നും ഇല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി കെ സിംഗ് പറഞ്ഞു.
വി കെ സിംഗ് കരസേനാ മേധാവിയായിരിക്കെ 2012 ജനുവരിയില്‍ ഹരിയാനയിലെ ഹിസാറില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ദില്ലിയിലേക്ക് നീങ്ങിയെന്നതാണ് അന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.
പ്രായ വിവാദത്തെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും വി കെ സിംഗും നിയമ പോരാട്ടം നടുക്കുന്നതിനിടെയാണ് സൈനിക നീക്കം നടന്നത്. സൈനിക നീക്കം നടന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അന്നു പറഞ്ഞിരുന്നുത്. എന്നാല്‍ ഇത് സത്യമായിരുന്നുവെന്ന് മനീഷ് തിവാരി അവകാശപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു താന്‍, ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നതായും വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല