1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2016

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ 54 കാരി മകളുടെ കുഞ്ഞിനെ പ്രസവിച്ചു.
54 കാരിയായ മദ്ധ്യവയസ്‌ക വൈദ്യ പരീക്ഷണത്തിന്റെ ഭാഗമായണ് സ്വന്തം മകളുടെ കുട്ടിക്ക് ജന്മം നല്‍കിയത്. മകളുടെ ഗര്‍ഭധാരണ സാഹചര്യങ്ങള്‍ പ്രതികൂലമായതോടെയാണ് മകള്‍ക്കും ഭര്‍ത്താവിനും വേണ്ടി ഗര്‍ഭധാരണത്തിന് ഇവര്‍ തയ്യാറായത്.

ദമ്പതികളായ കെല്ലിയും ആരോണൂം മൂന്നു വര്‍ഷമായി ഒരു കുട്ടിക്കായി ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ദമ്പതികള്‍ രണ്ടു തവണ വന്ധ്യതാമോചന ശസ്ത്രക്രീയ നടത്തുകയും കെല്ലിയുടെ ഗര്‍ഭം മൂന്നു തവണ അലസിപ്പോവുകയും ചെയ്തു. ഒരു കുട്ടിക്കായുള്ള മകളുടെയും ഭര്‍ത്താവിന്റെയും കാത്തിരിപ്പ് നീളുമെന്ന് ഉറപ്പായതോടെ കെല്ലിയുടെ അമ്മ ട്രാസേയ് തോംസണ്‍ ഇരുവര്‍ക്കും വേണ്ടി ഗര്‍ഭംധരിക്കാന്‍ തയ്യാറാവുകയായിരുന്നു.

ജനുവരി ആറിന് പ്ലാനോ മെഡിക്കല്‍ സെന്ററില്‍ തോംസണ്‍ മകളുടെ കുട്ടിക്ക് ജന്മം നല്‍കി. കെല്‍സി മെക്‌സാക്ക് എന്നാണ് പെണ്‍കുട്ടിക്ക് കുടുംബം പേരു നല്‍കിയത്. മറ്റുള്ളവര്‍ക്കായി ഗര്‍ഭം ധരിക്കുകവഴി ലോകത്തിന് നാം മാതൃകയാവുകയാണെന്ന സന്ദേശം പരത്തുകയാണ് കെല്ലിയും കുടുംബവും ചെയ്യുന്നതെന്ന് ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.