സ്വന്തം ലേഖകന്‍: പോപ് സംഗീത ഇതിഹാസം ഡേവിഡ് ബോയി യാത്രയായി, അന്ത്യം ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന്. ഒന്നര വര്‍ഷമായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം മകനും ബ്രിട്ടീഷ് സംവിധായകനുമായ ഡങ്കന്‍ ജോണ്‍സാണ് അറിയിച്ചത്.
ഒരേസമയം ഗായകനും ഗാനരചയിതാവും നടനും നിര്‍മാതാവും വാദ്യോപകരണ വിദഗ്ധനുമെല്ലാമായിരുന്നു 69 കാരനായ ബോയി. ബൊയിയുടെ ഏറ്റവും പുതിയ ആല്‍ബം ‘ബ്‌ളാക്ക് സ്റ്റാര്‍’ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.
ലെറ്റ്‌സ് ഡാന്‍സ്, സ്‌പെയ്‌സ് ഒഡിറ്റി, സ്റ്റാര്‍മാന്‍, മോഡേണ്‍ ലവ്, ഹീറോസ്, അണ്ടര്‍ പ്രഷര്‍, റിബല്‍, റിബല്‍ ആന്‍ഡ് ലെഫ് ഓഫ് മാര്‍സ് തുടങ്ങിയ വമ്പന്‍ ഹിറ്റ് സംഗീത ആല്‍ബങ്ങളുടെ സ്രഷ്ടാവായ ബൊയീ 1972ല്‍ പുറത്തിറങ്ങിയ ‘സിഗി സ്റ്റാര്‍ഡസ്റ്റ്’ എന്ന ആല്‍ബത്തിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.
സംഗീതത്തില്‍ ഉത്തരാധുനികതയുടെ വക്താവായിരുന്ന അദ്ദേഹം പോപ് സംഗീതം എന്തായിരിക്കണമെന്ന് തന്റെ വ്യതിരിക്തമായ ഇടപെടലുകളിലൂടെ നിര്‍വചിച്ചു. 2004ല്‍ ലോകത്തെ ഏറ്റവും മികച്ച 100 കലാകാരന്മാരില്‍ 34–ാമനായി ബൊയീയെ ഉള്‍പ്പെടുത്തിയിരുന്നു. എയ്ഞ്ച് ബൊയീ ആയിരുന്നു ആദ്യ ഭാര്യ. പിന്നീട് ഇമാനെ വിവാഹംകഴിച്ചു. സാറ ജോണ്‍സ് മകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല