സ്വന്തം ലേഖകന്‍: യുഎഇയില്‍ പിടിയിലായ ഇന്ത്യന്‍ ചാരന് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. മനര്‍ അബ്ബാസ് എന്നയാള്‍ക്കാണ് യു.എ.ഇയിലെ ഉന്നത കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായി ചാരപ്പണി നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ.
അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്.
അബുദാബി തുറമുഖത്തെ സൈനിക കപ്പലുകളെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ അവിടത്തെ ഇന്ത്യന്‍ എംബസിക്ക് ചോര്‍ത്തി കൊടുത്തെന്നാണ് അബ്ബാസിന്റെ പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റം.
ശിക്ഷ കാലാവധി കഴിയുന്നതോടെ അബ്ബാസിനെ ഇന്ത്യയിലേക്ക് നാട് കടത്തുമെന്നാണ് വിവരം. 2014 ല്‍ ചാരപ്പണ നടത്തിയതിന് ഏഷ്യക്കാരനെ അറസ്റ്റ് ചെയ്‌തെന്ന് യു.എ.ഇ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് അറസ്റ്റിലായ ആളുടെ പേരോ മറ്റ് വിവരങ്ങളോ യു.എ.ഇ പുറത്ത് വിട്ടിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല