1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2016

സ്വന്തം ലേഖകന്‍: കഥകളി റിപ്പോര്‍ട്ട് ചെയ്യാനെത്തി വേദിയില്‍ നിറഞ്ഞാടിയ ബിബിസി ലേഖകനാണ് താരം. ബിബിസിയുടെ പ്രശസ്തമായ ട്രാവല്‍ ഷോ എന്ന പരിപാടിയിലേക്ക് കേരളത്തിലെ കഥകളി ചിത്രീകരിക്കാന്‍ ലണ്ടനില്‍ നിന്നും എത്തിയ ഹെന്റി ഗോള്‍ഡിംഗ് ആണ് വേദിയിലെ താരമായത്. എട്ട് കോടി പ്രേക്ഷകരുള്ള ബിബിസിയുടെ ജനപ്രിയ പരിപാടിയാണ് ട്രാവല്‍ ഷോ.

പുതുവത്സരത്തില്‍ ബിബിസി ടീമിന് വേണ്ടി നരകാസുരവധം അവതരിപ്പിക്കുന്നതിനിയിലാണ് ഹെന്റി ആവേശത്തോടെ വേദിയില്‍ കയറിയത്. വേദിയിലുണ്ടായിരുന്നു കലാകാരന്‍മാരുടെ ചുവടുകളും മുദ്രകളും ഹെന്റി അവതരിപ്പിച്ചപ്പോള്‍ കണ്ടുനിന്നവര്‍ ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുകയായിരുന്നു.

കഥകളിയെ ഹെന്റി കൂടുതല്‍ ജനകീയമാക്കുകയാണ് ചെയ്തതെന്ന് കഥകളിയുടെ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന ദേവന്‍ അഭിപ്രായപ്പെട്ടു. രണ്ട് ദിവസത്തെ കഥകളി ചിത്രീകരണത്തിന് ശേഷമാണ് ട്രാവല്‍ ഷോയുടെ ടീമം അംഗങ്ങള്‍ കേരളത്തില്‍ നിന്നും മടങ്ങിയത്.

ടൂറിസം വകുപ്പിന്റെ പുതിയ പരിപാടിയായ ഗ്രാമീണ ജീവിതാനുഭവം ബിബിസി ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രാദേശിക സംസ്‌കാരവും ജീവിതരീതികളും പകര്‍ത്തുകയാണ് ഷോയിലൂടെ സംഘം ഉദ്ദേശിക്കുന്നത്. ഇതിലൂടെ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നും സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീ. ജി കമലവര്‍ദ്ധന റാവു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.