ഷൈജു കെ. ജോസഫ്
ബേസിംഗ് സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായികദിനാഘോഷങ്ങള്‍ ജൂണ്‍ 25ാം തീയ്യതി ശനിയാഴ്ച നടക്കുന്നു. ബേസിംഗ്‌സ്‌റ്റോക്ക് വൈന്‍ കമ്മ്യൂണിറ്റി സ്‌ക്കൂളില്‍ രാവിലെ 10മണിക്ക് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്.
പരിപാടികളുടെ നടത്തിപ്പിനായി അസ്സോസിയേഷന്‍ പ്രസിഡന്റ് സജീഷ് ടോം, ജനറല്‍ സെക്രട്ടറി ഷൈജു കെ. ജോസഫ്, ട്രഷറര്‍ സിബി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് മനോജ് സി.ജോര്‍ജ്, ജോയിന്റ് സെക്രട്ടറി സജിമോന്‍ മാളു എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.
സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി നിരവധി മത്സര ഇനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും ദമ്പതികള്‍ക്കും വേണ്ടി ഒരുക്കിയിട്ടുള്ള രസകരമായ മത്സരങ്ങളും ഇത്തവണത്തെ കായിക ദിനത്തിന്റെ സവിശേഷതയായിരിക്കും.
പരിപാടികള്‍ക്ക് സമാപനം കുറിച്ച്‌കൊണ്ട് പുരുഷന്‍മാരുടെ ഫുട്‌ബോള്‍ മത്സരവും ഉണ്ടായിരിക്കുന്നതാണ്.
കായികദിന പരിപാടികള്‍ക്ക് ഭരണസമിതി അംഗങ്ങളായ ടൈറ്റസ് തോമസ്, ജോണി ജോസഫ്, ബിജു കണ്ടാരപ്പള്ളി, ടോണി ജോണ്‍, ഷാജി ഫിലിപ്പ്, ലിജു ടോം, വിന്‍സന്റ് പോള്‍, സോണി കുര്യന്‍, സജി ജോസഫ്, രാജു കുഞ്ചെറിയ എന്നിവര്‍ നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല