സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ കണ്ണുനനയിക്കുന്ന വീഡിയോ കാണാം. ദിവസവും നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ നേരിടേണ്ടതിന് സ്വന്തം വീട്ടില്‍നിന്നുതന്നെ സ്ത്രീകള്‍ തയ്യാറെടുപ്പ് നടത്തേണ്ട ആവശ്യകതമാണ് മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. മന്ത്രാലയം പുറത്തുവിട്ട ഹൃസ്വ വീഡിയോ ദൃശ്യങ്ങളില്‍ ഒരോ അമ്മയും ദിവസവും തങ്ങള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളുടെ അനുഭവം വീട്ടിലെ ആണ്‍കുട്ടികളുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്യുന്നു. പല സ്ത്രീകളും ദിവസവും നേരിടുന്ന സമാന അതിക്രമങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ കുടുംബവുമായി പങ്കുവയ്ക്കുകവഴി യാതൊരു നേട്ടവുമില്ലെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സമാന അനുഭവം നിങ്ങളുടെ ആണ്‍കുട്ടികളുമായി നിര്‍ബന്ധമായും പങ്കുവയ്ക്കണമെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു. രാജ്യം മികച്ചതാവണമെങ്കില്‍ അവിടുത്തെ സമൂഹം നന്നാവണം, ഓരോ സമൂഹവും മികച്ചതാവണമെങ്കില്‍ ഇതിനുള്ള പരിശ്രമം ഓരോ കുടുംബത്തില്‍നിന്നും ആരംഭിക്കണമെന്ന ആശയമാണ് മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. ഓരോ അമ്മയും തങ്ങളുടെ മകനോട് മനസ്സ് തുറന്ന് സംസാരിക്കണമെന്നും എങ്ങനെ സ്ത്രീയെ ബഹുമാനിക്കണമെന്ന് അവനെ പഠിപ്പിക്കണമെന്നും ഹൃദയസ്പര്‍ശിയായ രീതിയില്‍ അവതരിപ്പിക്കുന്ന ആ വീഡിയോ ദൃശ്യങ്ങള്‍ കാണാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല