സ്വന്തം ലേഖകന്‍: ഒരിക്കല്‍ മരണം വന്ന് തൊട്ടുവിളിച്ച ഓര്‍മ്മകള്‍ പങ്കുവച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ആരാധകരെ മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ് സച്ചിന്‍ എത്തിയിരിക്കുന്നത്. താന്‍ തീവണ്ടി അപകടത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് സച്ചിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
തീവണ്ടി അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട വിവരം സച്ചിന്‍ തന്നെയാണ് അറിയിച്ചത്. സച്ചിന്‍ മുംബൈയില്‍ പഠിക്കുന്ന സമയത്താണ് സംഭവമുണ്ടായത്. 11 വയസുണ്ടായിരുന്ന സച്ചിന്‍ ക്രിക്കറ്റ് പരിശീലനത്തിന് ശേഷം സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം സിനിമയ്ക്ക് പോയി. സിനിമയ്ക്ക് ശേഷം പരിശീലന സ്ഥലത്തേക്ക് പോയപ്പോഴാണ് സച്ചിന് മറക്കാനാകാത്ത അനുഭവമുണ്ടായത്.
സിനിമ കഴിഞ്ഞ് പരിശീലന സ്ഥലത്ത് പോകുന്നതിനായി പ്ലാറ്റ്‌ഫോമിലേക്ക് പെട്ടെന്ന് എത്താന്‍ ട്രാക്കിന് കുറുകെ നടക്കാന്‍ സച്ചിന്‍ ശ്രമിച്ചു. ഈ സമയമാണ് എല്ലാ ട്രാക്കിലൂടെയും ട്രെയിനുകള്‍ വേഗത്തില്‍ വരുന്നത് കണ്ടത്. ക്രിക്കറ്റ് കിറ്റുമായായിരുന്നു സച്ചിന്റെ സഞ്ചാരം. ഇതോടെ ട്രാക്കുകള്‍ക്കിടയില്‍ സച്ചിന്‍ കിറ്റുമായി കുനിഞ്ഞിരുന്നു.
അത് വളരെയധികം ഭയാനകമായ അനുഭവമായിരുന്നെന്നും പിന്നീടൊരിക്കലും ട്രാക്കിന് കുറുകെ നടന്നിട്ടില്ലെന്നും ആരും നടക്കെരുതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.
മുംബൈ റെയില്‍വേ പോലീസിന്റെ സമീപ്, ബി സേഫ് പദ്ധതികള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല