സ്വന്തം ലേഖകന്‍: ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ മൂക്കുകുത്തി, യുഎഇ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സുവര്‍ണാവസരം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെയാണിത്. ഡോളറിനെതിരെ രൂപയുടെ വില ഇടിഞ്ഞതിന് ആനുപാതികമായ ഇടിവ് യുഎഇ ദിര്‍ഹത്തിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ഒരു ഡോളറിന് 67.522 എന്ന നിലയിലേയ്ക്കാണ് രൂപ ഇടിഞ്ഞത്.
ആനുപാതികമായി ഒരു ദിര്‍ഹത്തിന് 18.38 രൂപ എന്ന നിലയിലേയ്ക്കും രൂപ ഇടിഞ്ഞു. ഇതോടെയാണ് യുഎഇ പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കാന്‍ സുവര്‍ണാവസരം ഒരുങ്ങിയത്. ദിര്‍ഹത്തിനെതിരെ രൂപ ഇടിയുമ്പോള്‍ ദിര്‍ഹം നാട്ടിലേയ്ക്ക് അയച്ചാല്‍ അതിന് പകരം ലഭിയ്ക്കുന്ന രൂപ കൂടുന്നതിലാണിത്.
ചൈനീസ് വിപണികളില്‍ തുടരുന്ന ഇടിവാണ് ഇന്ത്യന്‍ രൂപക്കും തിരിച്ചടിയാകുന്നത്. ഒപ്പം കയറ്റുമതി കുറഞ്ഞതും, ആഗോള വിപണിയിലെ എണ്ണവില ഇടിഞ്ഞതും ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല