സ്വന്തം ലേഖകന്‍: കര്‍ണനായി മലയാളത്തിന്റെ ബാഹുബലി ഒരുക്കാന്‍ പ്രത്വിരാജ്, ഒപ്പം സംവിധായകന് ആര്‍എസ് വിമലും. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കര്ണന് എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്.
ആയിരക്കണക്കിന് വരുന്ന സൈനികര്‍ക്കൊപ്പം സൈനിക വേഷത്തില്‍ അശ്വാരൂഢനായ കര്‍ണനാണ് പോസ്റ്ററില്‍ പൃഥ്വി. ബാഹുബലിയെപ്പോലെ തന്നെ ഒരു ബിഗ്ബജറ്റ് ചിത്രമാണ് വിമലും പൃഥ്വിയും ചേര്‍ന്ന് ഒരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. മോഷന്‍ പോസ്റ്ററിന് ജീവന് നല്‍കുന്നതും ഗോപിയുടെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
45 കോടി രൂപ നിര്‍മാണ ചെലബ് പ്രതീക്ഷിക്കുന്ന ചിത്രം മഹാഭാരത യുദ്ധം നടന്നതെന്ന് കരുത്തപ്പെടുന്ന സ്ഥലങ്ങളില്‍ വച്ചു തന്നെ ചിത്രീകരിക്കാനാണ് പദ്ധതിയെന്നാണ് സൂചന. .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല