സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിമക്കാറ്റ്, എട്ടു പേര് മരിച്ചു. അതി ജാഗ്രതാ മുന്നറിയിപ്പ്, ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആയിരക്കണക്കിനു വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
നോര്‍ത്ത് കാരലിനയിലെ ഷാര്‍ലെ, റാലെയ് എന്നിവിടങ്ങളിലാണ് പ്രധാനമായി സര്വീസസുകള് റദ്ദാക്കിയതെന്ന് വ്യോമയാന കമ്പനിയായ ഫ്ളൈറ്റ് അവെയര്‍ അറിയിച്ചു. ഇവിടങ്ങളില്‍ വെള്ളിയാഴ്ചമാത്രം 3500 വിമാനം റദ്ദാക്കി. 90 വര്‍ഷത്തിനിടക്ക് വീശുന്ന ഏറ്റവും ശക്തമായ കാറ്റാണിതെന്ന് വിദഗ്ദര്‍ അറിയിച്ചു.
ഇതുകൂടാതെ ശനിയാഴ്ച 4100 സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ഫിലാഡല്‍ഫിയ, വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍നിന്നും തിരിച്ചുമുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ കൊടുങ്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങളും അടിയന്തിര വൈദ്യ സഹായ നമ്പറുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല