സ്വന്തം ലേഖകന്‍: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷന്‍. മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ജഗ്‌മോഹനും മാധ്യമ സംരംഭകന്‍ രാമോജി റാവുവിനും പത്മവിഭൂഷന്‍ ലഭിച്ചു. റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷന്‍ ലഭിച്ചു.
മുന്‍ സി.എ.ജി വിനോദ് റായി, ബോളിവുഡ് താരം അനുപം ഖേര്‍, ഗായകന്‍ ഉദിത്
നാരായണന്‍ എന്നിവര്‍ക്ക് പത്മഭൂഷന്‍ ലഭിച്ചു. ഇന്ത്യയിലെ മുന്‍ യു.എസ് അംബാസഡര്‍ റോബര്‍ട്ട് ഡി. ബ്ലാക്‌വില്‍, കായിക താരങ്ങളായ സാനിയ മിര്‍സ, സൈന നെഹ്‌വാള്‍, ബെന്നറ്റ് കോള്‍മാന്‍ കന്പനി ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയ്ന്‍ എന്നിവര്‍ക്കും പത്മഭൂഷന്‍ ലഭിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം, നടന്‍ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, മധൂര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു. ഇത്തവണ മൂന്ന് മലയാളികള്‍ക്ക് പത്മ പുരസ്‌കാരം ലഭിച്ചു. പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ക്കും സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. പ്രമുഖ വ്യവസായി ഡോ. സുന്ദര്‍ ആദിത്യ മേനോനും പത്മശ്രീ ലഭിച്ചു. ആദിത്യ മേനോനും ഗോപിനാഥന്‍ നായര്‍ക്കും കേരളത്തിന്റെ പട്ടികയില്‍ നിന്നാണ് പുരസ്‌കാരം ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല