സ്വന്തം ലേഖകന്‍: മുസ്ലിം പുരുഷന്മാര്‍ക്ക് മറ്റു മതങ്ങളിലെ സ്ത്രീകളെ അപമാനിക്കുന്നതിനും ബലാത്സംഗം ചെയ്‌യുന്നതിനും അനുവാദമുണ്ടെന്ന് ഈജിപ്തിലെ വനിതാ പ്രൊഫസര്‍. ഈജിപ്റ്റിലെ വനിതാ പ്രൊഫസറായ സുവാദ് സാലെയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
യുദ്ധത്തില്‍ തടവുകാരാക്കുന്ന സ്ത്രീകളുമായി മുസ്ലിങ്ങള്‍ക്ക് ഭാര്യയോടെന്നപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ഇവര്‍ പറയുന്നു. ഈജിപ്റ്റിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ അധ്യാപികയാണ് സുവാദ് സാലെ. പ്രസ്താവന ഇതിനോടകം വലിയ വിവാദമായിക്കഴിഞ്ഞിട്ടുണ്ട്. ഈജിപ്ഷന്‍ ചാനലായ അല്‍ ഹയാത് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് സുവാദ് സാലെ വിവാദ പ്രസ്താവന നടത്തിയത്.
സൈന്യം കമാന്‍ഡറുടെ സ്വന്തമെന്നപോലെതന്നെയാണു യുദ്ധത്തില്‍ തടവുകാരാക്കുന്ന സ്ത്രീകളും. ഇസ്രയേലി സ്ത്രീകളെ ബലാത്സംഗം ചെയ്‌യുന്നതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ?പ്രൊഫസര്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ പ്രൊഫസര്‍ ഇസ്ലാമിനെതിരെ പ്രചാരണം നടത്തുകയാണെന്ന ആരോപണവും സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല