1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2016

സ്വന്തം ലേഖകന്‍: സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം 12 മണിക്കൂറായി ഉയര്‍ത്തണമെന്ന് ആര്‍എസ്എസ്. വിദ്യാഭ്യാസ രംഗത്ത് വിചിത്രമായ പരിഷ്‌കാര നിര്‍ദ്ദേശങ്ങളാണ് ആര്‍.എസ്.എസ്. മുന്നോട്ടു വക്കുന്നത്. നിലവില്‍ ആറ് മണിക്കൂറാണ് സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം. ഇത് പന്ത്രണ്ട് മണിക്കൂറായി ഉയര്‍ത്തിയാല്‍ സംസ്‌കൃതം അടക്കമുള്ള ഭാഷകള്‍ പഠിപ്പിക്കാന്‍ സാധിക്കുമെന്ന് ആര്‍.എസ്.എസ് പറയുന്നു.

ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
കുട്ടികള്‍ ചെറുപ്രായത്തിലെ സംസ്‌കൃത പഠനം തുടങ്ങണം. ചെറു പ്രായത്തില്‍ സംസ്‌കൃതം പഠിച്ചു തുടങ്ങിയാല്‍ കുട്ടികള്‍ക്ക് വിദേശ ഭാഷകളുടെ സഹായം വേണ്ടി വരില്ലെന്നും വിദ്യാ ഭാരതി പറയുന്നു. പഠന സമയം കൂട്ടിയാല്‍ സംഗീതം, നൃത്തം, ചിത്രകല, കായികം തുടങ്ങിയ മേഖലകള്‍ക്ക് അധികം സമയം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്നും വിദ്യാ ഭാരതി അവകാശപ്പെടുന്നു.

മിക്‌സഡ് സ്‌കൂളുകളില്‍ പഠന സമയത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തരുതെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. അധ്യാപക പരിശീലന കോഴ്‌സുകളില്‍ പ്രവേശന പരീക്ഷ ആരംഭിക്കണം, പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ യോഗ്യത നല്‍കാവൂ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.