സ്വന്തം ലേഖകന്‍: നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടപകടം, 15 പേര് കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി. കരീബിയന്‍ തീരത്ത് ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ 13 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ നിരവധി യാത്രക്കാരെ കാണാതായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദയാത്രാ കേന്ദ്രമായ കോണ്‍ ഐലന്‍ഡിലായിരുന്നു സംഭവം. കോണ്‍ ഐലന്‍ഡിലേക്കുള്ള യാത്രാമധ്യേയാണ് ബോട്ടുമുങ്ങിയത്. ശക്തമായ കാറ്റും മഴയും മൂലം നിയന്ത്രണം നഷ്ടപ്പെട്ട് ബോട്ടുമറിയുകയായിരുന്നു.
ബോട്ടില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 25 പേര് കോസ്റ്ററിക്കക്കാരായിരുന്നു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുര്ഘടമാക്കിയതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. കാണാതായവരില്‍ ചിലരെ കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല