1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന ആദ്യ ബ്രിട്ടീഷ് പൗരന്‍ ജിഹാദി ജാക്ക് എന്ന ജാക്ക് ലെറ്റസ് സിറിയയിലേക്ക് പോയത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന് അമ്മ സാല്ലി ലെറ്റസ്. തന്റെ മകന്‍ ഒരു തീവ്രവാദ സംഘടനയിലും അംഗമല്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അവന്‍ സിറിയയിലേക്ക് പോയതെന്നും അമ്മ സാല്ലി ലെറ്റസ് പറഞ്ഞു.

2014 ല്‍ മാതാപിതാക്കളെ വിട്ടുപോയ ജാക്ക് ഇബ്രാഹിം അബു എന്ന് പേര് സ്വീകരിച്ചെന്നും റാഖയില്‍ താമസിക്കുന്നുവെന്നും അടുത്തിടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തങ്ങളുടെ മകന്‍ 2014 ല്‍ തങ്ങളെ വിട്ടുപോയെന്നുള്ളത് ശരിയാണെന്നും അവനോട് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നെന്നും ജീവിതത്തില്‍ ഒരിക്കലും അവന്‍ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞുവെന്നും അമ്മ സാല്ലി പറഞ്ഞു.

സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ള കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നതിനാണ് അവന്‍ പോയതെന്നും അമ്മ പറയുന്നു. മാധ്യമങ്ങള്‍ സംഭവം തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ ആരോപിച്ചു. മകന്‍ വിവാഹം കഴിച്ചുവെന്നുള്ളത് ശരിയാകാമെന്നും മകനുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നത് ശരിയല്ലെന്നും അമ്മ പറയുന്നു.അവന്‍ ഐ.എസില്‍ അംഗമല്ലെന്നു മാത്രമല്ല പേര് അബു മുഹമ്മദെന്ന് മാറ്റിയിട്ടുമില്ല.

യുദ്ധഭൂമിയില്‍ ആയതിനാല്‍ മകനെകുറിച്ച് ആലോചിച്ച് കുടുംബം ആശങ്കയിലാണെന്നും പറഞ്ഞാണ് അവര്‍ സംഭാഷണം അവസാനിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.