സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയെ വട്ടം കറക്കി പെണ്‍കുട്ടിയുടെ മോട്ടോര്‍ ബൈക്ക് പ്രകടനം, വീഡിയോ കാണാം. മോട്ടോര്‍ ബൈക്കില്‍ പരമാവധി ഇരുകൈകളും വിട്ട് പോകുന്നതാണ് സാധാരണ ആണ്‍കുട്ടികളുടെ പോലും പ്രകടനമെങ്കില്‍ സാറാ ലെസിറ്റോ എന്ന പെണ്‍കുട്ടി അങ്ങനെയല്ല. പല ഹോളിവുഡ് സിനിമകളിലും നെഞ്ചിടിപ്പിക്കുന്ന മോട്ടോര്‍ ബൈക്ക് ആക്ഷന്‍ സീനുകളില്‍ സ്യൂപ്പാണ് ഈ പെണ്‍കുട്ടി. പതിമൂന്നാമത്തെ വയസ്സുമുതല്‍ മോട്ടോര്‍ സൈക്കിളില്‍ ആഭ്യാസങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതാണ് സാറാ. ആ യാത്ര അവസാനിച്ചത് ഹോളിവുഡിലും. ഹോളിവുഡിലെ പല പ്രശസ്തരുടെയും ഡ്യൂപ്പാണിപ്പോള്‍ സാറാ. എത്ര കഠിനമായ സംഘട്ടന രംഗങ്ങളും നിഷ്പ്രയാസം ചെയ്യുമെന്നതാണ് സാറയുടെ പ്രത്യേകത. സാറയുടെ പ്രകടനത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സംസാര വിഷയം. വീഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല