1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2016

സ്വന്തം ലേഖകന്‍: തമ്മില്‍ ഒരു ബന്ധവുമില്ല, എന്നാല്‍ കണ്ടാല്‍ ഇരട്ടകളെക്കാള്‍ സാമ്യം, അത്ഭുത പെണ്‍കുട്ടികളുടെ ഒരു സത്യ കഥ. നിയാം ജിയാനി, ഐറിന്‍ ആഡംസ് എന്ന പെണ്‍കുട്ടികളാണ് പരസ്പരമുള്ള അതിശയകരമായ സാമ്യം കാരണം വാര്‍ത്തകളില്‍ ഇടം നേടിയത്.

തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും ഇരുവരെയും കണ്ടാല്‍ ഒരു പോലെയിരിക്കും. കണ്ണും മൂക്കും എല്ലാം ഒരെപോലെ ഒരു അച്ചില്‍ വാര്‍ത്തതുപോലെയാണ് രണ്ട് പെണ്‍കുട്ടികള്‍ക്കും. സാമ്യമുള്ളവരെ കണ്ടെത്തുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയായാണ് ഇരുവരും പരിചയപ്പെടുന്നത്. നേരിട്ട് കണ്ടപ്പോള്‍ ഇരുവരും ഞെട്ടി. ഇരുവരെയും ബന്ധുക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റിയില്ല.

എന്തായാലും സംശയങ്ങളെല്ലാം തീര്‍ക്കുന്നതിനായി ഇവര്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി. ഇരുവരും സഹോദരിമാരോ അര്‍ദ്ധസഹോദരിമാരോ ആണോയെന്ന് അറിയുന്നതിനായിരുന്നു പരിശോധന. എന്നാല്‍ ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഡി.എന്‍.എ പരിശോധനാ ഫലം. എന്തായാലും പരസ്പരം നോക്കി അന്തം വിട്ടിരിപ്പാണ് നിയാമും ഐറിനും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.