സ്വന്തം ലേഖകന്‍: കല്പ്പനക്ക് മലയാള സിനിമാ ലോകം വിട നല്കി, സംസ്ക്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍. തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാര ചടങ്ങുകള്‍. സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമാ സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ ഫ്ളാറ്റിലാണ് കല്‍പ്പനയെ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 51 വയസായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഹൈദരാബാദ് ഫിലിം സിറ്റിയില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീരം ഇന്നലെ വിമാന മാര്‍ഗ്ഗം നെടുമ്പാശേരിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോയി.
തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങിനായാണ് കല്‍പ്പന ഹൈദരാബാദില്‍ എത്തിയത്. നാടക പ്രവര്‍ത്തകരായ വി.പി നായരുടെയും വിജയ ലക്ഷ്മിയുടെയും മകളാണ്. നടിമാരായ കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരിമാരാണ്. ചാര്‍ളിയാണ് അവസാനം അഭിനയിച്ച മലയാള സിനിമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല