സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ അഴിമതി വീരന്മാര് റഷ്യയിലും ചൈനയിലുമെന്ന് സര്‍വേ ഫലം. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണലിന്റെ കറപ്ഷന്‍ പെര്‍സെപ്ഷന്‍സ് ഇന്‍ഡെക്സ് റിപ്പോര്‍ട്ടിലാണ് 168 രാജ്യങ്ങളിലെ പൊതുമേഖലയിലുള്ള അഴിമതി നിലവാരം പുറത്തുവിട്ടിരിക്കുന്നത്.
അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ ഭേദമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മിക്ക രാജ്യങ്ങളിലും അഴിമതിയുടെ നിരക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. അഴിമതിയില്‍ 38 പോയിന്റുമായി ഇന്ത്യ 76 മതാണ്. 2014 ലും രാജ്യം ഇതേ സ്ഥാനത്തായിരുന്നു.
എന്നാല്‍ ബ്രസീലാകട്ടെ 2014 ലെ അപേക്ഷിച്ച് അഞ്ചു പോയിന്റ് താഴ്ന്ന് ഏഴ് സ്ഥാനങ്ങള്‍ നഷ്ടത്തില്‍ 76 മത്തെ സ്ഥാനത്തെത്തി. 37 പോയിന്റുമായി ചൈന 83 മതും 29 പോയിന്റുമായി റഷ്യ 119 മതാം സ്ഥാനത്തുമാണ്.
ഡെന്മാര്ക്കാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം. ലിബിയ, ഓസ്ട്രേലിയ, ബ്രസീല്‍, സ്പെയിന്, തുര്‍ക്കി എന്നിവയുടെയും നിലവാരം താഴേക്കു പോയി. എന്നാല്‍ ഗ്രീസ്, സെനെഗല്‍, യുകെ എന്നിവര്‍ നിലവാരം മെച്ചപ്പെടുത്തി.
അഴിമതിയില്‍ മുങ്ങിയ രാജ്യങ്ങളില്‍ സംഘര്‍ഷം, മോശം ഭരണം, ശോചനീയമായ പൊതു ഭരണ സംവിധാനങ്ങള്‍, മാധ്യമ സ്വാതന്ത്രത്തിന്റെ കുറവ് എന്നീ സാഹചര്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല