1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2016

സാബു ചുണ്ടക്കാട്ടില്‍: യുകെ മലയാളികളുടെ ഇടയില്‍ അസൂയാവഹമായ സംഭാവനകള്‍ നല്‍കിയ മാഞ്ചസ്റ്ററിലെ ഫ്രണ്ടസ് സ്‌പോര്‍ട്ടിംഗ് ക്ലബിന്റെ പത്താം വാര്‍ഷികം വര്‍ണ്ണാഭമായ ചടങ്ങുകളോടെ പര്യവസാനിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒളിമ്പ്യന്‍ ബോബി അലോഷ്യസ് ആയിരുന്നു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. ആ ചടങ്ങില്‍ ബോബി അലോഷ്യസിന് ആജീവനാന്ത മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

2016 ജനുവരി 23ന് മാഞ്ചസ്റ്ററിലെ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വെച്ച് നടന്ന സമാപന ചടങ്ങില്‍ യുകെ മലയാളികള്‍ക്ക് സുപരിചിതനായ കവിയും എഴുത്തുകാരനുമായ ശ്രീ മുരുകേശ് പനയറ, യുകെ മലയാളികളുടെ പ്രിയ ഗായകനും സാമൂഹ്യപ്രവര്‍ത്തകരുമായ ശ്രീ. അജിത്ത് പാലിയത്ത്, ആനി പാലിയത്ത്, ബ്രിട്ടീഷ് മലയാളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിയും ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷിനു ക്ലെയര്‍ മാത്യൂസ് എന്നിവരും പങ്കെടുത്തു.

സ്വപ്‌ന വിന്‍സെന്റ്, വില്‍ഫി ബിജു എന്നിവര്‍ അണിയിച്ചൊരുക്കിയ ഫ്രണ്ട്‌സ് ജൂനിയേഴ്‌സിന്റെ വിവിധങ്ങളായ കലാപരിപാടികളും ഫാഷന്‍ ഷോയും, അജിത്, ആനി, ബെന്നി, ബിനീഷ് എന്നിവരുടെ ഗാനമേളയും കൂടിയായപ്പോള്‍ മാഞ്ചസ്റ്ററിലെ ചാറ്റല്‍മഴയില്‍ കുതിര്‍ന്ന തണുത്ത സന്ധ്യ ആവേശത്തിമിര്‍പ്പിലായി. റിന്‍സി സജിത്ത്, സീമ ജിജു എന്നിവര്‍ ആങ്കറിങ്ങില്‍ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചപ്പോള്‍ ഫ്രണ്ട്‌സ് ഗേള്‍സ് ടീമിന്റെ കെയ്‌സി പഹേലി ഡാന്‍സ് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കലാകാരികള്‍ക്കും കലാകലാകാരന്മാര്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു.

പ്രസ്തുത ചടങ്ങില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന ഫ്രണ്ടസ് ജൂനിയര്‍ അണ്ടര്‍ ഇലവന്‍ ടീമിനെ ഇന്‍ട്രോഡ്യൂസ് ചെയ്യുകയും ചെയ്തു. യുകെയില്‍ ധാരാളം മലയാളം അസോസിയേഷനുകളും സ്‌പോര്‍ട്‌സ് ക്ലബുകളും ഉണ്ടെങ്കിലും കുട്ടികളെ മുഖ്യധാരാ സ്‌പോര്‍ട്ട്‌സിലേക്ക് കൊണ്ടു വരികയും യുകെ മലയാളികളുടെ ചരിത്രത്തിലാദ്യമായി ഒരു ജൂനിയര്‍ ടീമിനെ തന്നെ ലീഗ് ക്രിക്കറ്റിലേക്ക് കൊണ്ടു വരുന്നത് ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ് ആണെന്ന് ക്ലബ് പ്രസിഡന്റ് ജിജു ഫിലിപ്പ് സൈമണ്‍ അനുസ്മരിച്ചു.

ജൂനിയര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് , സിക്‌സ് എ സൈഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഓള്‍ യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ്, ഇസിബി ക്ലബ് ഓപ്പണ്‍ ഡേ, ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ്, ജൂനിയര്‍ അത്‌ലറ്റിക്‌സ് മുതലായ സ്‌പോര്‍ട്‌സ് റിലേറ്റഡ് ആക്റ്റിവിറ്റികളോടൊപ്പം തന്നെ ചാരിറ്റി വര്‍ക്ക് ടീം ബോണ്ടിങ് ട്രിപ്, ഫാമിലി ഗെറ്റ് ടുഗതര്‍, സമ്മര്‍ ബിബിക്യൂ, ഓണം സെലിബ്രേഷന്‍ തുടങ്ങിയ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് ക്ലബ് സെക്രട്ടറി തോമസ് ജോര്‍ജ് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലം ക്ലബിന്റെ വിവിധപരിപാടികള്‍ ഉള്‍പ്പെട്ട ദശാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ എം.പി ലൂസി പവല്‍, വിഥിന്‍ടണ്‍ എം.പി ജെഫ് സ്മിത്ത്, എക്‌സ് എം.പി. ജോണ്‍ ലീച്ച് ഓണാഘോഷ പരിപാടിയിലെ മുഖ്യാതിഥി ആയിരുന്ന ഹണ്ടിങ്ടണ്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്, കോച്ചിങ് കാമ്പിന് നേതൃത്വം നല്‍കിയ ലങ്കാഷയര്‍ ക്യാപ്റ്റന്‍ ടോം സ്മിത്ത്, ലങ്കാഷയര്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ അഭിഷേക് കുല്‍ക്കര്‍ണി, മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ഡവലപ്‌മെന്റ് ഓഫീസര്‍ പോള്‍ മൂഗോഫോഗ്, ലങ്കാഷയര്‍ കോച്ചസ്, മീഡിയ സപ്പോര്‍ട്ട് നല്‍കിയ ബ്രിട്ടീഷ് മലയാളി ക്ലബിന്റെ സ്‌പോണ്‍സേഴ്‌സ്, എല്ലാ നല്ലവരായ സപ്പോര്‍ട്ടേഴ്‌സിനേയും ചടങ്ങില്‍ പ്രത്യേകം അനുസ്മരിച്ചു. ക്ലബിന്റെ ട്രഷറര്‍ രാംകിയുടെ നന്ദി പ്രകാശനത്തോട് കൂടി ചടങ്ങുകള്‍ക്ക് തിരശ്ശീല വീണു.

ക്ലബ് മെംബേഴ്‌സ്:

ഏപ്രില്‍ 23നു ആരംഭിക്കുന്ന ജിഎംസിഎല്‍ ലീഗില്‍ ഫ്രണ്ടസ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ജൂനിയര്‍ ആന്‍ഡ് സീനിയര്‍ ഫസ്റ്റ് ടീമിലേക്ക് പുതിയ കളിക്കാരെ ക്ഷണിക്കുന്നതായി പ്രസിഡന്റ് ജിജു ഫിലിപ്പ് സൈമണ്‍ അറിയിച്ചു. ഫുള്‍ അഡള്‍ട്ട് പ്ലേയിംഗ് മെംമ്പേഴ്‌സ് , സ്റ്റുഡന്റ് മെംബര്‍, ജൂനിയര്‍ മെംബര്‍ എന്നീ വിഭാഗങ്ങളില്‍ മെംബര്‍ഷിപ്പ് എടുക്കാവുന്നതാണ്. സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ള എന്നാല്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഈ വര്‍ഷം മുതല്‍ സോഷ്യല്‍ മെംബര്‍ഷിപ്പും എടുക്കാവുന്നതാണ്.

താല്‍പര്യമുള്ളവര്‍ friendssportingclubmanchester@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്കോ, പ്രസിഡന്റ് ജിജു 07886410604, സെക്രട്ടറി തോമസ് ജോര്‍ജ് 07852174354, ട്രഷറര്‍ രാംകി 07983640632 എന്ന നമ്പറിലോ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.