സ്വന്തം ലേഖകന്‍: ഇനി മുതല്‍ ഒരാഴ്ച കൊണ്ട് പാസ്പോര്‍ട്ട്, രേഖകളും നടപടിക്രമങ്ങളും ലളിതമാക്കി. പാസ്പോര്‍ട്ടിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായാണ് പുതിയ മാറ്റങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇനി മുതല്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് വോട്ടര്‍കാര്‍ഡ് , പാന്‍ കാര്‍ഡ് എന്നിവയും പൗരത്വം , കുടുംബ വിവരങ്ങള്‍ , കുറ്റകൃത്യങ്ങളില്‍ പങ്കാളിയല്ല എന്നീ വിവരങ്ങള്‍ നല്കിയാല് മതി. ഇവ നല്കിയാല് ഒരാഴ്ചയ്!ക്കുള്ളില് പാസ്പോര്‍ട്ട് ലഭിക്കും.
ആധാര്‍ കാര്‍ഡിന്റെയും ഐഡി കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും കോപ്പിയും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന സത്യാവങ്മൂലവും നല്കിയാല് ഇനി മുതല്‍ നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ ഒരു മാസം നീളുന്ന നീണ്ട പ്രക്രിയയാണ് പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ളത്. പോലീസ് വേരിഫിക്കേഷനാണ് കൂടുതല്‍ സമയം എടുക്കുന്നത്. എന്നാല്‍ ഇനി പോലീസ് വേരിഫിക്കേഷന് പകരം അപേക്ഷകന് നല്കുന്ന സത്യവാങ്മുലത്തെ വിശ്വസിച്ച് പാസ്പോര്‍ട്ട് നല്‍കും. എന്നാല്‍ പുതിയ മാറ്റം അനുസരിച്ച് പാസ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞതിന് ശേഷം പോലീസ് വേരിഫിക്കേഷനുണ്ടാകും. കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പാസ്പോര്‍ട്ട് അസാധുവാക്കും.
നിലവിലെ സാഹചര്യത്തില്‍ വ്യാജ പാസ്പോര്‍ട്ടും തട്ടിപ്പും തിരിച്ചറിയുന്നതിന് മാര്‍ഗങ്ങളുണ്ടെന്നും ആധാര്‍ വിവരങ്ങളുള്ളതിനാല്‍ തട്ടിപ്പുകള്‍ വലിയൊരു അളവുവരെ തടയാന്‍ സാധിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല