സ്വന്തം ലേഖകന്‍: സരിതക്കാറ്റില് കേരള മന്ത്രിസഭ ആടിയുലയുന്നു, നാണംകെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും, രാജിവക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പ്രകടനങ്ങള്‍. സോളാര്‍ കമ്മീഷനു മുമ്പാകെ സരിത നല്കിയ മൊഴികള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം വിജിലന്‍സ് കോടതി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ബാബുവിനും എതിരെ ഉത്തരവിറക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച അഞ്ച് പൊതുപരിപാടികളില്‍ നാലെണ്ണം മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി കോട്ടക്കലിലെ ഒടുവിലത്തെ പരിപാടി റദ്ദാക്കി എറണാകുളത്തേക്ക് മടങ്ങി.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനും എതിരെ കേസ് എടുത്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് വന്നതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് സൂചനയുണ്ട്. പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
അതേസമയം സ്വമേധയാ രാജിവെക്കാന്‍ ഒരുക്കമല്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യതകള്‍ പഠിക്കുന്നുണ്ട്. ഇന്ന് അപ്പീല്‍ നല്‍കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല