സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ കൂടുതല്‍ രോഹിതുമാര്‍ ഉണ്ടാകാതിരിക്കട്ടെ എന്നു പറഞ്ഞ് കാള്‍ സാഗന്റെ ഭാര്യ ആന്‍ ഡ്രുയാന്റെ കത്ത്. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര ലേഖകനാകാന്‍ കൊതിച്ച രോഹിത് വെമുലയുടെ ജന്മദിനത്തിലാണ് രോഹിതുമാരുടെ മരണം ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ആഗ്രഹം പ്രകടിപ്പിച്ച് കാള്‍ സാഗന്റെ ഭാര്യ ആന്‍ ഡ്രുയാന് കത്തെഴുതിയത്.
മാധ്യമ പ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്റെ കത്തിനുള്ള മറുപടിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രോഹിത്തിന് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ശ്രദ്ധ ഇത്തരം ജീവിതകഥകളുടെ തുടര്‍ച്ചയായ ആവര്‍ത്തനങ്ങള്‍ക്ക് വിരാമമിടാന്‍ സഹായിക്കട്ടെ എന്നും ആന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് വിവരിച്ച് ആന്‍ ഡ്രുയാന് രാജീവ് കത്തയച്ചത്.
രോഹിത്തിന്റെ മരണവും സ്വപ്നനഷ്ടവും തന്നെ അതീവ ദുഃഖിതയാക്കുന്നുവെന്ന് പറഞ്ഞ ആന്‍, നമ്മുടെ ജീവിത സംസ്കാരത്തോടുള്ള ഐക്യപ്പെടലിന് നല്കേണ്ടിവരുന്ന യഥാര്‍ത്ഥ വില എന്താണെന്നതിന്റെ വ്യക്തമായ ചിത്രമാണ് രോഹിത്തിന്റെ ആത്മഹത്യാക്കുറിപ്പ് നല്‍കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും ആന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
കാള്‍ സാഗന്റെ ആദ്യ ഭാര്യയായ ആന്‍ എഴുത്തുകാരിയും ശാസ്ത്ര ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാവുമാണ്.
ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹഹത്യാ കുറിപ്പില്‍ തനിക്ക് കാള്‍ സാഗനെ പോലെ പ്രി ശാസ്ത്ര സാഹിത്രകാരനാകാന് ആഗ്രഹമുണ്ടായിരുന്നെന്ന് എഴുതിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല