സ്വന്തം ലേഖകന്‍: നടന് ദിലീപിന്റെ പുതിയ ചിത്രം ഡിങ്കനെതിരെ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ദിലീപ് തന്റെ പുതിയ ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന് എന്ന് പേരിട്ടതാണ് ഡിങ്കോയിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദെ പുട്ടിന്റെ മുന്നിലാണ് രസകരമായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
ബാലമംഗളത്തിലെ കഥാപാത്രമായ ‘ഡിങ്കനെ ദൈവമായി ആരാധിക്കുന്നവരാണ് ഡിങ്കോയിസ്റ്റുകള്‍’. മറ്റ് മതസ്ഥരെ പോലെ തങ്ങളുടെ ദൈവത്തെ അപമാനിക്കാനുള്ള ഒരു ശ്രമവും ഡിങ്കോയിസ്റ്റുകള്‍ അനുവദിച്ചു കൊടുക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
നിസാര കാര്യങ്ങള്‍ക്ക് പോലും മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞ് പ്രതിഷേധിക്കാനിറങ്ങുന്നവരെ പരിഹസിക്കാന്‍ കൂടിയാണ് ഡിങ്കോയിസ്റ്റുകള്‍ രസകരമായ പ്രതിഷേധം സംഘടിപ്പിച്ചത്. അനാവശ്യമായി ജാതിമത വികാരം വച്ചു പുലര്‍ത്തുന്നവരെ പരിഹസിക്കുന്നവരുടെ കൂട്ടായ്മയാണ് സോഷ്യല്‍ മീഡിയയിലൂടെ ‘ഡിങ്കോയിസം’ എന്ന പേരില്‍ പ്രശസ്തമായത്. ഡിങ്കനെ ദൈവമായി കാണുന്ന ഇവര്‍ക്ക് ബാലമംഗളമാണ് വിശുദ്ധ ഗ്രന്ഥം. ഒപ്പം ഉരുവിടാന്‍ ഡിങ്ക സൂക്തങ്ങളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല